ഇടുക്കി: ( www.truevisionnews.com) അയ്യപ്പന്‍കോവിലിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
പരപ്പ് പുത്തന്‍പുരയില്‍ പി.കെ. രാജനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
.gif)

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ വകുപ്പിലെ മുന്‍ജീവനക്കാരനാണ് രാജന്‍. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#Pedestrian #seriously #injured #hit #Car #while #crossing #road #Idukki
